¡Sorpréndeme!

പാര്‍വ്വതിയെ പിന്തുണച്ച് തരൂര്‍ പക്ഷേ പറ്റിയത് ആനമണ്ടത്തരം | filmibeat Malayalam

2017-12-27 131 Dailymotion

Shashi Tharoor MP supports Parvathy Menon in Kasaba Controversy
ഗായിക ചിന്മയിക്ക് പിന്നാലെ ശശി തരൂര്‍ എംപിയാണ് പാര്‍വ്വതിക്ക് വേണ്ടി മുന്നോട്ട് വന്നിരിക്കുന്നത്. പാര്‍വ്വതിക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള ട്വീറ്റില്‍ ശശി രൂരിന് പക്ഷേ ഒരു ആനമണ്ടത്തരവും സംഭവിച്ചിട്ടുണ്ട്. ബോളിവുഡ് നടന്‍ ശശി കപൂറിന്റെ മരണം ദേശീയ മാധ്യമമായ ടൈംസ് നൗ ട്വീറ്റ് ചെയ്തത് ശശി തരൂര്‍ അന്തരിച്ചു എന്നായിരുന്നു. ചാനലിന് സംഭവിച്ച മണ്ടത്തരത്തെ പക്വതയില്ലായ്മയെന്ന് വിമര്‍ശിച്ച് തരൂര്‍ രംഗത്ത് വരികയും ചെയ്തു. അന്ന് ടൈംസിന് സംഭവിച്ച അതേ അബദ്ധം ശശി തരൂരിന് ഇന്ന് സംഭവിച്ചിരിക്കുന്നു. കസബ വിവാദത്തില്‍ നടി പാര്‍വ്വതിയെ പിന്തുണച്ച് കൊണ്ട് ട്വീറ്റ് ചെയ്ത തരൂര്‍ പക്ഷേ ടാഗ് ചെയ്തിരിക്കുന്നത് മറ്റൊരു നടിയെ ആണ്. മലയാളിയായ പാര്‍വ്വതി നായര്‍ എന്ന നടിയെ ആണ് ട്വീറ്റില്‍ തരൂര്‍ ടാഗ് ചെയ്തിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പായ പ്രിയദര്‍ശന്റെ നിമിറില്‍ നായികയാണ് പാര്‍വ്വതി നായര്‍. തരൂരിന്റെ ട്വീറ്റിന് നടി പാര്‍വ്വതി നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. തന്നെയല്ല ടാഗ് ചെയ്തിരിക്കുന്നത് എന്നത് പാര്‍വ്വതിയും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു. കസബയെന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് തരൂരിന്റെ ട്വീറ്റ് തുടങ്ങുന്നത്. സിനിമ കണ്ടിട്ടില്ലെങ്കിലും സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അഭിപ്രായം പറയാനുള്ള പാര്‍വ്വതിയുടെ അവകാശത്തെ ശക്തമായി താന്‍ പിന്തുണയ്ക്കുന്നു. കൊലവിളികള്‍ക്കും ബലാത്സംഗഭീഷണികള്‍ക്കും ഭയപ്പെടാതെ അഭിപ്രായം പറയുന്ന പാര്‍വ്വതിക്ക് പിന്തുണയെന്നും തരൂര്‍ പറയുന്നു.